വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ

വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ
Sep 19, 2024 08:10 PM | By sukanya

 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ അദാലത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി.

മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നൽകും. കറന്‍റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നൽകും. www.kseb.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡും ചെയ്യാം. എനർജി ചാർജ്, ഡ്യൂട്ടി ചാർജ്, മീറ്റർ വാടക എന്നിവയെല്ലാം എന്താണെന്നും എങ്ങനെയാണത് കണക്കാക്കുന്നതെന്നും വെബ്സൈറ്റിൽ മലയാളത്തിലും നൽകിയിട്ടുണ്ട്.

അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന്  പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമായാൽ ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.


Kseb

Next TV

Related Stories
സ്വയം തൊഴിൽ പദ്ധതി അപേക്ഷ ക്ഷണിച്ചു

Oct 7, 2024 09:42 PM

സ്വയം തൊഴിൽ പദ്ധതി അപേക്ഷ ക്ഷണിച്ചു

സ്വയം തൊഴിൽ പദ്ധതി അപേക്ഷ...

Read More >>
അവാർഡ് ജേതാക്കളെ ആദരിച്ചു

Oct 7, 2024 09:39 PM

അവാർഡ് ജേതാക്കളെ ആദരിച്ചു

അവാർഡ് ജേതാക്കളെ...

Read More >>
ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 190 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു

Oct 7, 2024 09:37 PM

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 190 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു

ഇരിട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 190 കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം...

Read More >>
ആറളം വന്യ ജീവി സങ്കേതത്തിൽ വമ്പൻ ചിത്രമതിൽ ഒരുങ്ങി

Oct 7, 2024 09:35 PM

ആറളം വന്യ ജീവി സങ്കേതത്തിൽ വമ്പൻ ചിത്രമതിൽ ഒരുങ്ങി

ആറളം വന്യ ജീവി സങ്കേതത്തിൽ വമ്പൻ ചിത്രമതിൽ...

Read More >>
പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 7, 2024 08:31 PM

പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു....

Read More >>
നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Oct 7, 2024 07:19 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം...

Read More >>
Top Stories










Entertainment News