മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ
Sep 20, 2024 11:17 AM | By sukanya

 കൊച്ചി: തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തായത്.

തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയിൽ പറയുന്നു. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയർമാൻ രാജീവ് മെമാനി ജീവനക്കാർക്ക് അയച്ച  സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയിൽ സന്ദേശം. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്.

മകളുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Kochi

Next TV

Related Stories
ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു:  നിരവധി പേർക്ക് പരിക്ക്

Sep 20, 2024 12:35 PM

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക് പരിക്ക്

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക്...

Read More >>
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

Sep 20, 2024 12:31 PM

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍...

Read More >>
മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

Sep 20, 2024 12:24 PM

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ...

Read More >>
പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ:  ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

Sep 20, 2024 11:45 AM

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ: ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലറെ രൂപ: ചൊവ്വ സ്വദേശിനിക്കു Rs. 35,31,000/- രൂപ...

Read More >>
എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

Sep 20, 2024 11:33 AM

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന്...

Read More >>
പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

Sep 20, 2024 11:14 AM

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കും: മന്ത്രി കെ...

Read More >>
Top Stories

News Roundup

Entertainment News