കൂത്തുപറമ്പ് : കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ല വിദ്യാലയങ്ങളിലെ സ്കൂൾ പാചകത്തൊഴിലാളികൾക്കുള്ള ഏകദിന പരിശീലനം നടന്നു. കൂത്തുപറമ്പ് യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ പി സുധീർ അധ്യക്ഷനായി.
ഫുഡ് സേഫ്റ്റി ഓഫീസർ വി കെ ആര്യ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി വി രാജീവൻ,മാസ്റ്റർ ട്രൈനർമാരായ പി ഹിമ,ഒ ബിന്ദു,നൂൺ മീൽ ഓഫീസർ പി പി സജേഷ്,പ്രധാനാധ്യാപകൻ പി സനൽ കുമാർ എന്നിവർ സംസാരിച്ചു.ആരോഗ്യ ശുചിത്വ ബോധവൽക്കരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയിൽ ഉപജില്ലയിലെ എൺപത്തി അഞ്ച് വിദ്യാലയങ്ങളിൽ നിന്നുള്ള പാചകത്തൊഴിലാളികൾ പങ്കെടുത്തു.
Onedaycouching