ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന്മഹാത്മാവിന്റെ 155 -ാം ജന്മദിനം‌

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന്മഹാത്മാവിന്റെ 155 -ാം ജന്മദിനം‌
Oct 2, 2024 10:27 AM | By sukanya

ന്യൂഡൽഹി : ഇന്ന് ഒക്ടോബർ രണ്ട്,ഗാന്ധിജയന്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനം.അഹിംസയിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നു.

1869 ഒക്‌ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ്ഗാന്ധിയുടെയും പുത്‌ലി ബായിയുടെയും മകനായാണ് ഗാന്ധിജി ജനിച്ചത്. രാജ്യത്തിന്ദിശാബോധം പകർന്നു നൽകിയ അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം വിപലുമായി തന്നെ ആഘോഷിക്കുകയാണ്. ഒക്ടോബർ ഒന്നു മുതൽ പരിസരംശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്തെത്തി ഇന്ന് പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാന സര്‍ക്കാരുകളുടെഭാഗമായും വിപുലമായ ആഘോഷങ്ങള്‍ നടക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പുതിയ പാത തുറന്നു കൊടുത്തു ​ഗാന്ധിജി. അതുകൊണ്ട് തന്നെ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായുംആചരിക്കപ്പെടുന്നു. മോഹൻദാസ് കരംചന്ദ്ഗാന്ധി എന്നാണ് യഥാർഥപേരെങ്കിലും പ്രവർത്തികളിലൂടെ ജനങ്ങൾക്ക് അദ്ദേഹം മഹാത്മ ഗാന്ധിയായി, കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി. ഇന്ത്യൻസ്വാതന്ത്ര്യത്തിൽ ഗാന്ധി നൽകിയ സംഭാവനകൾ ഇന്നും ഓരോ ഇന്ത്യൻ പൗരനും സ്‌മരിക്കുന്നു. 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന് ഈ ലോകത്തോട് വിളിച്ചുപ റഞ്ഞ മഹാത്മ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുത്തൻവഴി വെട്ടിത്തുറക്കുകയായിരുന്നു.

അഹിംസയെ തന്‍റെ സമരായുധമാക്കിയായിരുന്നു ഗാന്ധിയുടെ യുദ്ധം. ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, നിസഹകരണപ്രസ്ഥാനം തുടങ്ങിയവയുടെഅമരത്ത് ഗാന്ധി ഉണ്ടായിരുന്നു. ഗാന്ധിയുടെ സമര മാർഗങ്ങൾ എല്ലാം ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ സംഭാവനകളായിരുന്നു.

Delhi

Next TV

Related Stories
മണത്തണ ചപ്പാരം ഭഗവതിക്ഷേത്ര നവരാത്രി മഹോൽസവത്തിന് നാളെ തുടക്കം.

Oct 2, 2024 01:36 PM

മണത്തണ ചപ്പാരം ഭഗവതിക്ഷേത്ര നവരാത്രി മഹോൽസവത്തിന് നാളെ തുടക്കം.

മണത്തണ ചപ്പാരം ഭഗവതിക്ഷേത്ര നവരാത്രി മഹോൽസവത്തിന് നാളെ...

Read More >>
മണത്തണയിൽ യുഎംസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Oct 2, 2024 12:56 PM

മണത്തണയിൽ യുഎംസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മണത്തണയിൽ യുഎംസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം...

Read More >>
മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ശുചീകരണം നടത്തി

Oct 2, 2024 12:54 PM

മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ശുചീകരണം നടത്തി

മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ശുചീകരണം...

Read More >>
മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പി.ആറിന്റെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി റിയാസ്

Oct 2, 2024 11:41 AM

മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പി.ആറിന്റെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി റിയാസ്

മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പി.ആറിന്റെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി...

Read More >>
പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം

Oct 2, 2024 11:25 AM

പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം

പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല...

Read More >>
ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

Oct 2, 2024 10:57 AM

ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ...

Read More >>
Top Stories










News Roundup