കാലമേറുന്തോറും ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തി വർദ്ധിക്കുന്നു ; അഡ്വ മാർട്ടിൻ ജോർജ്ജ്

 കാലമേറുന്തോറും ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തി വർദ്ധിക്കുന്നു ; അഡ്വ മാർട്ടിൻ ജോർജ്ജ്
Oct 2, 2024 02:32 PM | By Remya Raveendran

കണ്ണൂർ: ഗാന്ധിയൻ ദർശനങ്ങൾക്ക് കാലമേറുമ്പോഴും ആഗോള സ്വീകാര്യതയും, പ്രസക്തിയും വർദ്ധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെ നിരാകരിക്കുമ്പോഴാണ് സമൂഹത്തിൽ അസ്വസ്ഥതകളും കലാപങ്ങളും ഉയർന്നുവരുന്നത്. ഗാന്ധിയൻ ദർശനങ്ങളിലേക്ക് മടങ്ങുക എന്നതാണ് ലോക സമാധാനത്തിന് മുന്നിലുള്ള ഒരേയൊരു മാർഗം എന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമത്തിനു തുടക്കം കുറിച്ച് ഡിസിസി അങ്കണത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാക്കളും പ്രവർത്തകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ദിനാചരണത്തിന്റെ ഭാഗമായി ദേശാരക്ഷ പ്രതിജ്ഞയും എടുത്തു. ഡിസിസിയുടെയും കോൺഗ്രസ് ടൗൺ 87-ആം ബൂത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

പ്രൊഫ എ ഡി മുസ്തഫ, കെ.സി മുഹമ്മദ് ഫൈസൽ,വി വി പുരുഷോത്തമൻ,കെ പ്രമോദ് ,രാജീവൻ എളയാവൂർ ,റിജിൽ മാക്കുറ്റി , അമൃത രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ ,അഡ്വ.റഷീദ് കവ്വായി ,മനോജ് കൂവേരി ,എം പി വേലായുധൻ ,ശ്രീജ മഠത്തിൽ,രാഹുൽ കായക്കൽ , കൂക്കിരി രാജേഷ് ,മധു എരമം ,കെ ആർ ഖാദർ ,മുഹമ്മദ് ഷമ്മാസ് ,കല്ലിക്കോടൻ രാഗേഷ് ,ഉഷ കുമാരി ,മഹേഷ് , പി ആനന്ദകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിൻ്റെ 100 കോപ്പികൾ ചടങ്ങിൽ വിതരണം ചെയ്തു.മഹാത്മ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ പ്രസിഡൻ്റ് ആയതിന്റെ നൂറാം വാർഷികമായ 2024 ഒക്ടോബർ 2 മുതൽ 2025 ഒക്ടോബർ 2 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന എഐസിസി നിർദേശ പ്രകാരമുള്ള വിവിധ പരിപാടികൾക്കും തുടക്കമായതായി ഡിസിസി പ്രസിഡൻ്റ അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.

Advmartingeorge

Next TV

Related Stories
പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

Oct 2, 2024 04:54 PM

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും...

Read More >>
ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം

Oct 2, 2024 04:11 PM

ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം

ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം...

Read More >>
കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം ; സുരേഷ് ഗോപി

Oct 2, 2024 04:01 PM

കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം ; സുരേഷ് ഗോപി

കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം; സുരേഷ്...

Read More >>
മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2024 03:48 PM

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം...

Read More >>
സിസിടിവികൾ കമ്മീഷനിങ്ങ് ചെയ്തു

Oct 2, 2024 03:42 PM

സിസിടിവികൾ കമ്മീഷനിങ്ങ് ചെയ്തു

സിസിടിവികൾ കമ്മീഷനിങ്ങ്...

Read More >>
പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

Oct 2, 2024 03:38 PM

പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ്...

Read More >>
Top Stories










News Roundup






Entertainment News