---
title: "സിസിടിവികൾ കമ്മീഷനിങ്ങ് ചെയ്തു"
english_title: "Cctvcommitioning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239641/cctvcommitioning"
published_at: "2024-10-02T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1c8b5f750_1000029622.jpg"
keywords: []
---

# സിസിടിവികൾ കമ്മീഷനിങ്ങ് ചെയ്തു

> **Lead Summary:** **ഇരിട്ടി ; **ഇരിട്ടി നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപം തടയുന്നതിനും പഴശ്ശി ജലാശാലയം മാലിന്യമുക്തമായി സംരക്ഷരിക്കുന്നതിന്നും വേണ്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ച 24 സിസിടിവികൾ കമ്മിഷനിംങ് ചെയ്തു.

## Article Content

**ഇരിട്ടി ; **ഇരിട്ടി നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപം തടയുന്നതിനും പഴശ്ശി ജലാശാലയം മാലിന്യമുക്തമായി സംരക്ഷരിക്കുന്നതിന്നും വേണ്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ച 24 സിസിടിവികൾ കമ്മിഷനിംങ് ചെയ്തു.

നഗരത്തിലും നഗരസഭയുടെ ഒഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യം തള്ളുന്നവരെ 24 മണിക്കുറും നിരീക്ഷിക്കാൻ കഴിയും . ഇതോടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് പിടിവീഴും . സിസിടിവിയുടെ യുടെ കമ്മിഷനിംങ്ങ് നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.

പി. രഘു ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ ,കെ. സുരേഷ്, കൗൺസിലർമാരായ വി.പി. അബ്ദുൾ റഷിദ്, യു.കെ. ഫാത്തിമ, ക്ലിൻ സിറ്റി മാനേജർ രാജിവൻ കെ.വി. ഹരിത കേരള മിഷൻ ആർ.പി.ജയ പ്രകാശ് പന്തക്ക, ആസുത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ അശോകൻ, എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239641/cctvcommitioning)