ഇരിട്ടി : വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷങ്ങള്‍ സണ്ണി ജോസഫ് എംഎല്‍എ ദീപശിഖ തെളിച്ച് ഉദ്ഘാടനം ചെയ്തു. നേട്ടങ്ങളുടെയും ഉന്മേഷത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും കാലത്ത് വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ ശ്രമിക്കുന്നതിനു മുമ്പ് മൈലുകള്‍ സഞ്ചരിക്കാനുണ്ട് എന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്ന കലാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്കാണ് തുടക്കമായത്. തലശ്ശേരി അതിരൂപത വികാരി ജനറാല്‍ മോണ്‍ സെബാസ്റ്റ്യന്‍ പാലാക്കുഴി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാസ്താംപടവില്‍, സ്‌കൂള്‍ മാനേജര്‍ ഫാ. മാര്‍ട്ടിന്‍ കിഴക്കേത്തലക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. എം.സി. റോസ, പ്രധാന അധ്യാപകന്‍ ജോഷി ജോണ്‍, ആറളം പഞ്ചായത്ത് അംഗം മാര്‍ഗരറ്റ് വീറ്റോ, പിടിഎ പ്രസിഡന്റ് ടൈറ്റസ് മുള്ളന്‍കുഴിയില്‍, മദര്‍ പിടിഎ പ്രസിഡന്റ് ബിന്‍സി റോയി, അധ്യാപക പ്രതിനിധികളായ ഷാജി പീറ്റര്‍, റിന്‍സി ചെറിയാന്‍, ഡയസ് പി.ജോണ്‍, സ്റ്റാഫ് പ്രതിനിധി ജിമ്മി മാത്യു, പൂര്‍വ്വ വിദ്യാര്‍ഥി ജെനീഷ് ജോണ്‍, സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് റോബിന്‍സ്, വിദ്യാര്‍ഥി പ്രതിനിധി ഗോഡ്‌വിന്‍ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.
Iritty