ഇരിട്ടി : ഇരിട്ടി ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാന്റിലെ സംയുക്ത തൊഴിലാളി യൂണിയനുകൾ ചേർന്ന് ഐഡി കാർഡുകൾ വിതരണം ചെയ്തു . കാർഡ് വിതരണം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത മുതിർന്ന അംഗം കെ.കെ. അബുദുള്ളക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു .
വാർഡ് കൗൺസിലർ വി.പി. അബ്ദുൾറഷീദ് അധ്യക്ഷത വഹിച്ചു .ഇരിട്ടി മൈസൂരു അന്തർസംസ്ഥാന പാതയിൽ ഗുഡ്സ് ഓട്ടോറിക്ഷക്കായി അനുവദിച്ച പുതിയ പാർക്കിങ്ങിൽ അനധികൃത ടാക്സികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത ട്രേഡ്‌യൂണിയനുകൾ ചേർന്ന് ഐഡി കാർഡ് വിതരണം ചെയ്തത് . 27 അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കാർഡ് വിതരണം ചെയ്തത് . പടം : ഇരിട്ടി ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാന്റിലെ സംയുക്ത തൊഴിലാളി യൂണിയനുകൾ ചേർന്ന് നടത്തിയ ഐഡി കാർഡ് വിതരണം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത മുതിർന്ന അംഗം കെ.കെ. അബുദുള്ളക്ക് കാർഡ് നൽകികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു .
Iritty