കൊച്ചി: നാദാപുരം ഷിബിൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളും,15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്.
സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഈ മാസം 15ന് ഇവരെ ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, പ്രതികളെ ഹാജരാക്കുന്ന അന്നായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെയാണ് 2015 ൽ കൊലപ്പെടുത്തിയത്. മുസ്ലീംലീഗ് പ്രവർത്തകർ അടക്കമുളളവർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. നാദാപുരം മേഖലയിൽ സിപിഎം-ലീഗ് തമ്മിലുള്ള സംഘർഷത്തിൻ്റെ തുടർച്ചയായിരുന്നു കൊലപാതകം.
Highcourt