കണ്ണൂർ : യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയ കേരളത്തിന്റെ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ ജലപീരങ്കി.
കാലത്ത്10.45 ഓടെ ടൗൺ പോലീസ് സ്റ്റേഷന് സമീപം എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്ന് തവണ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കുതർക്കവുമുണ്ടായി. തുടർന്ന് നടന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി സി നസീർ, കെ ടി സഹദുള്ള, എം പി മുഹമ്മദലി എന്നിവർ സംസാരിച്ചു. അൽതാഫ് മാങ്ങാടൻ, അലി മങ്കര, ഖലീൽ റഹ് മാൻ, നൗഫൽ മെരുവമ്പായി, കെ കെ ഷിനോജ്, സലാം പൊയനാട്, സൈനുൽ ആബിദീൻ, നൗഷാദ് എസ് കെ , ഷംസീർ മയ്യിൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Youthleagemarch