---
title: "ലഹരി കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി വിശ്വസിച്ച് പോലീസ് "
english_title: "Police Believe Actress Prayaga Martin's Statement In Drug Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241749/police-believe-actress-prayaga-martins-statement-in-drug-case"
published_at: "2024-10-11T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708a985a36c3_WhatsApp_Image_2024-10-11_at_09.58.32.jpeg"
keywords: []
---

# ലഹരി കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി വിശ്വസിച്ച് പോലീസ് 

> **Lead Summary:** കൊച്ചി: ലഹരി കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന് പോലീസ്. വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലാണ് നദിയെ ചോദ്യം ചെയ്തത്. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി.

## Article Content

കൊച്ചി: ലഹരി കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന് പോലീസ്. വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലാണ് നദിയെ ചോദ്യം ചെയ്തത്. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി.

സുഹൃത്തുക്കളിൽ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടോ പാർട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു. ലഹരി പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിക്കാൻ സന്നദ്ധരാണെന്ന് താരങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചു. നിലവി‍ൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊഴികൾ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ തീരുമാനം കൈക്കൊള്ളുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241749/police-believe-actress-prayaga-martins-statement-in-drug-case)