കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിലെ മഴ  മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Oct 11, 2024 02:24 PM | By Remya Raveendran

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്.ഇതിനാൽ രണ്ട് ജില്ലകളലും ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. രാവിലെ ഈ രണ്ട് ജില്ലകളിലുമുണ്ടായിരുന്ന യെല്ലോ അലര്‍ട്ടാണ് ഓറഞ്ച് അലര്‍ട്ടായി മാറ്റിയത്. വൈകിട്ടോടെ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. ശക്തമായ കാറ്റോടുകൂടിയുള്ള മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഒക്ടോബര്‍ 12ന് ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും 13ന് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. 

Rainalertinkerala

Next TV

Related Stories
കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസന മുരടിപ്പ് : വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍

Oct 11, 2024 05:32 PM

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസന മുരടിപ്പ് : വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസന മുരടിപ്പ് : വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍...

Read More >>
റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി  അഞ്ചുമാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു

Oct 11, 2024 04:13 PM

റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്...

Read More >>
ആറളം പഞ്ചായത്തിലെ സുഹ്റ യു.പി . സ്കൂൾ ഹരിതവിദ്യാലയമാകുന്നു

Oct 11, 2024 03:49 PM

ആറളം പഞ്ചായത്തിലെ സുഹ്റ യു.പി . സ്കൂൾ ഹരിതവിദ്യാലയമാകുന്നു

ആറളം പഞ്ചായത്തിലെ സുഹ്റ യു.പി . സ്കൂൾ...

Read More >>
വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു

Oct 11, 2024 03:34 PM

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്, ഫിനാന്‍ഷ്യല്‍ ബിഡ്...

Read More >>
തളിപ്പറമ്പിൽ റെഗുലേറ്ററി കമ്മിഷന്‍ ഉപഭോക്തൃ ബോധവത്കരണം സംഘടിപ്പിച്ചു

Oct 11, 2024 03:10 PM

തളിപ്പറമ്പിൽ റെഗുലേറ്ററി കമ്മിഷന്‍ ഉപഭോക്തൃ ബോധവത്കരണം സംഘടിപ്പിച്ചു

തളിപ്പറമ്പിൽ റെഗുലേറ്ററി കമ്മിഷന്‍ ഉപഭോക്തൃ ബോധവത്കരണം...

Read More >>
കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ തലശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Oct 11, 2024 02:56 PM

കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ തലശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ തലശ്ശേരി യൂണിറ്റ് സമ്മേളനം...

Read More >>
Top Stories

News Roundup