നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന

നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന
Oct 15, 2024 02:01 PM | By Remya Raveendran

കണ്ണൂർ :   ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍. നവീന്‍ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കാസര്‍ഗോഡ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ട്വന്റിഫോറിനോട് പറഞ്ഞു. അദ്ദേഹം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

എല്‍ ഡി ക്ലര്‍ക്കായി പത്തനംതിട്ടയില്‍ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച നവീന്‍ ബാബുവിനെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സഹപ്രവര്‍ത്തകര്‍. പത്തനംതിട്ടയിലും, പാലക്കാടും, കാസര്‍ഗോഡും, കണ്ണൂരുമൊക്കെ ഒരുമിച്ച് ജോലിചെയ്തിട്ടുണ്ടെന്നും, നവീന്‍ ബാബു ഒരിക്കലും അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും സുഹൃത്തും റിട്ട. ഡെപ്യൂട്ടി കളക്ടറുമായ ശ്രീകുമാര്‍ പറഞ്ഞു. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരോട് പോലും സൗമ്യമായ പെരുമാറ്റമായിരുന്നു നവീന്‍ ബാബുവിന്റേത്. ഏതുഘട്ടത്തിലും സമചിത്തതയോടെയുള്ള പെരുമാറ്റമായിരുന്നു സാറിന്റേതെന്ന് ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പി വത്സല പറഞ്ഞു. നവീന്‍ ബാബുവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന് കീഴില്‍ ജോലിചെയ്ത് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ പോലും കലക്ടറേറ്റിലേക്ക് ഓടിയെത്തി.

എഡിഎമ്മിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.  

Naveenbabucase

Next TV

Related Stories
വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

Dec 21, 2024 06:47 PM

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ...

Read More >>
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

Dec 21, 2024 06:33 PM

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി...

Read More >>
സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

Dec 21, 2024 06:24 PM

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം...

Read More >>
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
Top Stories

News Roundup

Entertainment News