കണ്ണൂർ: ആഡംബര ക്രൂയിസിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി കെ എസ് ആർ ടി സി ചുരുങ്ങിയ ചെലവിൽ ആഡംബര ക്രൂസിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കുകയാണ് കെ എസ് ആർ ടി സി. ഒക്ടോബർ 20 ന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും യാത്ര പുറപ്പെടും. ക്രൂയ്സിൽ കയറി അഞ്ച് മണിക്കൂർ ആഴക്കടലിൽ യാത്ര ചെയ്യാം.
രസകരമായ ഗെയിം, ഡി ജെ മ്യൂസിക്, വിഷ്വലൈസിങ് ഇഫക്ട്‌സ്, പ്ലെ തിയേറ്റർ, ഫോർ സ്റ്റാർ ഡിന്നർ എന്നീ വിവിധങ്ങളായ പ്രോഗ്രാമുകൾ ക്രൂയിസിൽ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 20 ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. മുതിർന്നവർക്ക് 4590 രൂപയും 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 2280 രൂപയുമാണ് ചാർജ്. ഫോൺ: 8089463675, 9497007857
Luxurycruseksrtc