കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി ജെ പി ഹര്‍ത്താൽ

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി ജെ പി ഹര്‍ത്താൽ
Oct 15, 2024 09:49 PM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒക്ടോബർ 16 ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താൽ ആചരിക്കും. എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ടാണ് ഹർത്താൽ. എ.ഡിഎമ്മിന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ഇന്ന് കണ്ണൂരില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എ.ഡി.എമ്മിനെ അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം.

പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്.

harthal in kannur

Next TV

Related Stories
വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

Dec 21, 2024 06:47 PM

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ...

Read More >>
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

Dec 21, 2024 06:33 PM

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി...

Read More >>
സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

Dec 21, 2024 06:24 PM

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം...

Read More >>
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
Top Stories

News Roundup

Entertainment News