ഇരിക്കൂറിൽ 172 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങളുമായി ഇരിക്കൂർ നിക്ഷേപക സംഗമം

ഇരിക്കൂറിൽ 172 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങളുമായി ഇരിക്കൂർ നിക്ഷേപക സംഗമം
Oct 31, 2024 06:32 AM | By sukanya

കണ്ണൂർ: സാധാരണക്കാരെ ടൂറിസത്തിലേക്കും ടൂറിസത്തെ സാധാരണക്കാരിലേക്കും എത്തിക്കുകയും ചെയ്യുന്ന ഉത്തരവാദത്ത ടൂറിസം ഇരിക്കൂർ നിക്ഷേപക സംഗമത്തിലൂടെ സാധ്യമാകുന്നു.

ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹായത്തോടെ പാലക്കയം തട്ടിൽ നടന്ന നിക്ഷേപക സംഗമ അവലോകന യോഗത്തിൽ 171.27 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങളുമായി വിവിധസംരംഭകർ മുന്നോട്ടു വന്നു.

മലയോര മേഖലയിലെ ജൈവ സംസ്കൃതിക്ക് കോട്ടം തട്ടാത്തവിധം ഉള്ള ഫാം ടൂറിസം, ഫുഡ് പ്രൊസസ്സിംഗ്, മേഖലകളാണ് നിക്ഷേപകരെ കൂടുതൽ ആകർഷിച്ചത്, ഈ രണ്ട് മേഖലകളിൽ നിന്നുമായി 126.67 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങൾ ചടങ്ങിൽ ഉണ്ടായി.

പ്ലാസ്റ്റിക് റീസൈക്ലിംഗ്, പേപ്പർ ,ഫർണിച്ചർ നിർമ്മാണങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലായി നൂതന ആശയങ്ങളുടെ 44.6 കോടിയുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായി.


സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുയോജ്യമായ ഭൂമി ഇരിക്കൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാണ് ഇവയെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ഉത്പാദന മേഖലയിലെ നിരവധി സംരംഭങ്ങൾക്ക് സാധ്യത തെളിയും പദ്ധതികളിലൂടെ ഇരിക്കൂറിൽ കാർഷിക മൂല്യ വർധന ഉൽപ്പന്ന സംരംഭങ്ങൾക്ക് ഏറെ സാധ്യതയുണ്ട്


ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ സജീവ് ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിലാണ് ഇൻവെസ്റ്റേഴ്സ് റിവ്യൂ മീറ്റ് സംഘടിപ്പിച്ചത്. 2022 നവംബറിൽ പൈതൽമലയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രഖ്യാപിച്ച വിവിധ പ്രൊജക്ടുകളുടെ വിലയിരുത്തലും പുതിയ പദ്ധതികളുടെ പരിചയപ്പെടുത്തലിനുമായി സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ് റിവ്യൂ മീറ്റിലാണ് വിവിധ സംരഭകർ ഇത് പ്രഖ്യാപിച്ചത്.


നടുവിൽ പഞ്ചായത്തിൽ കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇക്കോ ഷോപ്പുകളും ചക്ക ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാധ്യതയും നവ സംരംഭകർക്കുള്ള പുതിയ വഴികളാണ് എരുമേശ പഞ്ചായത്തിൽ സുഗന്ധദ്രവ്യങ്ങളുടെ ഉൽപാദനവും വിപനയും കൃഷിവകുപ്പിന്റെ പരിഗണനയിലുള്ള പദ്ധതികളാണ് ഇതും ഇരിക്കൂർ മണ്ഡലത്തെ സംബന്ധിച്ച് ഏറെ ഏറെ പ്രതീക്ഷയർപ്പിക്കാവുന്ന സംരംഭം മേഖലയാണ് ഫാം ടൂറിസവും ഇതോടനുബന്ധിച്ചുള്ള പഴം പച്ചക്കറി മേഖലയിലെ സംരംഭം സാധ്യതകളും ഇരിക്കൂർ മണ്ഡലത്തിന്റെ പൊതുസംരംഭം സാധ്യതകൾക്ക് വഴിതെളിക്കുന്നു പയ്യാവൂർ കാഞ്ഞിരക്കൊല്ലി അളകാപുരി കുന്നത്തൂർപാടി സന്ദർശകർക്ക് ജൈവ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള കീയോസ്ക്കുകൾ നിർമിച്ച് ഏറെ സന്ദർശകരെ ആകർഷിക്കാൻ സാധിക്കുന്നതാണ് കർണാടക വനം മേഖലയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ സഹായത്തോടെ ഏറുമാടങ്ങൾ ഉണ്ടാക്കി ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാനും കൃഷിവകുപ്പ് ആലോചിക്കുന്നുണ്ട് മാമാനിക്കുന്ന ദേവീക്ഷേത്രത്തിന് സമീപം ഇളനീർ പാർലറുകൾ സ്ഥാപിക്കുന്നത് ഈ മേഖലയിൽ പുതിയ ആളുകളെ ആകർഷിക്കും അഡ്വഞ്ചർ സ്റ്റൈൽ ഫാം ടൂറിസം ഈവനിംഗ് വർക്കിംഗ് സ്പേസിനുള്ള മുളംകാടുകൾ ഇവയും കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട് ഫ്ലോറി വില്ലേജ് കൂൺ കൃഷി സംരംഭങ്ങൾ spc മുഖേന കാർഷിക മൂല്യവർദ്ധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ കെഎസ്ആർടിസിയെ ഉപയോഗപ്പെടുത്തി ടൂറിസം പ്രമോട്ട് ചെയ്യുന്നതിനുള്ള പദ്ധതികൾ എന്നിവയും പരിഗണനീയമായ പദ്ധതികളാണ്


ഇരിക്കൂറിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി വിവിധ കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതായും ശേഷിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഊർജിത ശ്രമങ്ങൾ നടക്കുന്നതായും എം.എൽ എ അറിയിച്ചു.

ഇരുന്നുറോളം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ നൂറിലധികം സംരഭകർ പങ്കെടുത്തു. അതിൽ തന്നെ എഴുപതോളം നവസംരഭകർ ആണ് 172 കോടിയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമേ പ്രഖ്യാപിച്ചതാണിവ.

irikkor

Next TV

Related Stories
2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം; എന്‍ടിയു

Jan 3, 2025 05:39 AM

2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം; എന്‍ടിയു

2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം;...

Read More >>
'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം  ഉദ്ഘാടനം  ചെയ്തു

Jan 3, 2025 05:36 AM

'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു...

Read More >>
സിഎൻസി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

Jan 3, 2025 05:33 AM

സിഎൻസി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

സിഎൻസി ഓപ്പറേറ്റർ അപേക്ഷ...

Read More >>
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

Jan 3, 2025 05:29 AM

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍...

Read More >>
ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Jan 2, 2025 07:04 PM

ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

Jan 2, 2025 06:45 PM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും...

Read More >>
Top Stories










News Roundup