നടുവിൽ : ലോക സഞ്ചാര ഭൂപടത്തിൽ കേരളത്തിൻ്റെ ബ്രാൻഡായ് മാറുകയാണ് മലബാറിലെ സഞ്ചാര കേന്ദ്രങ്ങൾ. അതിൽ കണ്ണൂരിലെ മലയോര കേന്ദ്രങ്ങൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കും വിധം മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ടൂറിസം മേഖലയിലെ നിക്ഷേപങ്ങൾ വരും തലമുറയെയും പ്രകൃതിയെയും ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോയെങ്കിൽ മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് പാലക്കയം തട്ടിൽ നടന്ന ഇരിക്കൂർ ഇൻവെസ്റ്റേഴ്സ് റിവ്യൂ മീറ്റിൽ കെ. സുധാകരൻ എം.പി.
ഇരിക്കൂറിൽ സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന ദീർഘ വീക്ഷണമുള്ള പദ്ധതികളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സജീവ് ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇൻവെസ്റ്റഴ്സ് റിവ്യൂ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അസി. കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിമോൻ കെ.എസ്, ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ കെ.വി ഫിലോമിന, ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ഫാത്തിമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ടി.സി പ്രിയ, ജില്ലാ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ഐ.എഫ്. എസ്, തളിപ്പറമ്പ് വ്യവസായ വികസന ഓഫീസർ സുനിൽ.എം., പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ, ഡി.ടി.പി.സി സെക്രട്ടി ജിജേഷ് കുമാർ, മനോജ്, സൂരജ് പി.കെ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീശൻ, ലീഡ് ബാങ്ക് മാനേജർ രഞ്ജിത്ത് കെ.എസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ടൂറിസം, കൃഷി, വനം, വ്യവസായം, വിവിധ ബാങ്കുകൾ ഉൾപ്പടെ ഇരുപതോളം വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.
iritty