പയ്യന്നൂർ :മൃഗ സംരക്ഷണ വകുപ്പിന്റെ പയ്യന്നൂര്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. വെറ്ററിനറി (ബിവിഎസ്സി ആന്റ് എഎച്ച് ) ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ ഒന്നിന് രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ : 0497 2700267.
appoinment