പോക്സോ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി : യുവാവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പോക്സോ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി :  യുവാവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Nov 6, 2024 10:59 AM | By sukanya

കൽപ്പറ്റ: പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല.

പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പരാതിയുയർന്നിരിക്കുന്നത്. പെൺകുട്ടിയുമായി റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്സോ കേസിൽപ്പെടുത്തിയെന്ന് റെതിൻ സഹോദരിക്കയച്ച വീഡിയോയിൽ പറയുന്നതായി മനസിലാക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടാണ് യുവാവിനെ കാണാതായത്. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപമുള്ള പുഴയിൽ നിന്ന് ഞായറാഴ്‌ച രാവിലെ 11 നാണ് മൃതദേഹം കണ്ടെത്തിയത്. പോക്സോ കേസിൽ പ്രതിയായെന്ന് തെറ്റിദ്ധരിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് മനസിലാക്കുന്നത്. എന്നാൽ പോക്സോ കേസ് എടുത്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

kalpetta

Next TV

Related Stories
ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

Dec 27, 2024 07:59 AM

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ഡോ. മൻമോഹൻ സിങിന്‍റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ...

Read More >>
മിനി ജോബ് ഫെയര്‍

Dec 27, 2024 07:40 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

Dec 27, 2024 07:39 AM

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ നല്‍കാം

സ്‌കോളര്‍ഷിപ്പ്: ജനുവരി മൂന്ന് വരെ അപേക്ഷ...

Read More >>
അപേക്ഷ ക്ഷണിച്ചു

Dec 27, 2024 07:37 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍

Dec 27, 2024 07:36 AM

ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷന്‍

ഡിപ്ലോമ കോഴ്സിലേക്ക്...

Read More >>
ജില്ലാ കേരളോത്സവം ഇന്ന് ആരംഭിക്കുന്നു

Dec 27, 2024 07:12 AM

ജില്ലാ കേരളോത്സവം ഇന്ന് ആരംഭിക്കുന്നു

ജില്ലാ കേരളോത്സവം വെള്ളിയാഴ്ച...

Read More >>