ശ്രീകണ്ഠപുരം : രണ്ടര പതിറ്റാണ്ടിനു ശേഷം ചെമ്പന്തൊട്ടിയുടെ മണ്ണിൽ തിരിച്ചെത്തുന്ന ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് നവംബർ 11 തിങ്കളാഴ്ച വേദി ഒന്ന് നീലാംബരിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ തുടക്കം കുറിക്കും. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സണും സംഘാടകസമിതി അധ്യക്ഷയുമായ ഡോ,കെ വി ഫിലോമിനയുടെ അധ്യക്ഷതയിൽ ഇരിക്കുർ എംഎൽഎ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും തലശ്ശേരി അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ദേശീയ അധ്യാപക അവാർഡ് ജേതാക്കളായ ഇ അനന്തൻ നമ്പ്യാർ, രാധാകൃഷ്ണൻ മാണിക്കോത്ത് ,എ ഇ ഒ ഗിരീഷ് മോഹൻ തുടങ്ങിയവർ മുഖ്യാതിഥിതികളായിരിക്കും.
രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.ചെറുപുഷ്പം യു പി സ്കൂളിലും സെൻറ് ജോർജ് ഹൈസ്കൂളിലും 12 വേദികളിലായി മത്സരങ്ങൾ അരങ്ങേറും, 14നാണ് കലോത്സവം സമാപിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സം ഘാടക സമിതി അറിയിച്ചു.
irikkor