തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടൺ റേഷനരി തമിഴ്‌നാട് ഭക്ഷ്യ വിതരണ വകുപ്പിൻറെ സംഘം പിടികൂടി

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടൺ റേഷനരി തമിഴ്‌നാട് ഭക്ഷ്യ വിതരണ വകുപ്പിൻറെ സംഘം പിടികൂടി
Nov 13, 2024 06:46 AM | By sukanya

തമിഴ്നാട് :തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടൺ റേഷനരി തമിഴ്‌നാട് ഭക്ഷ്യ വിതരണ വകുപ്പിൻറെ സംഘം പിടികൂടി. ഇടുക്കിയിലെ അതിർത്തി ജില്ലയായ തേനിയിലെ ബോഡി നായ്ക്കന്നൂരിൽ നിന്നാണ് അരി പടികൂടിയത്.

കഴിഞ്ഞ ദിവസം വാർഡ് കൗൺസിലർ വെങ്കിടേശൻ സമീപത്ത് തകർന്നു കിടന്ന ഓട പരിശോധിക്കാൻ എത്തിയപ്പോൾ 25 ലധികം ചാക്കുകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നത് കണ്ടു. കൗൺസിലർ ഈ വിവരം ഭക്ഷ്യ വിതരണ വകുപ്പ് ഫ്ലയിങ് സ്ക്വാഡിനെ അറിയിച്ചു. ഫ്ലയിങ് സ്ക്വാഡും ഡെപ്യൂട്ടി കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും നേരിട്ട് എത്തി പരിശോധന നടത്തി റേഷൻ അരിയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഏത് കടയിൽ നിന്നുള്ളതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പിടിച്ചെടുത്ത റേഷൻ ഭക്ഷ്യവിതരണ വകുപ്പിന്റെ ഗോഡൗണിലേക്ക് മാറ്റി.

ഏതൊക്കെ കടകൾക്ക് വിതരണം ചെയ്ത അരിയാണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പൂഴ്ത്തി വെക്കുന്ന അരി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതിനും കരിഞ്ചന്തയിൽ എത്തിക്കുന്നതിനും ഇടനിലക്കാരുടെ വൻസംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഭക്ഷ്യ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കാൻ തമിഴ് നാട് ഭക്ഷ്യ വിതരണ വകുപ്പ് നടപടികൾ തുടങ്ങി.

thamilnadu

Next TV

Related Stories
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Nov 14, 2024 09:07 AM

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക്...

Read More >>
മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്

Nov 14, 2024 09:03 AM

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്...

Read More >>
അധ്യാപക ഒഴിവ്

Nov 14, 2024 08:43 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്  മരിച്ച നിലയിൽ കണ്ടെത്തി

Nov 14, 2024 07:51 AM

സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Nov 14, 2024 06:43 AM

സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സൗജന്യ കോഴ്സിലേക്ക് അപേക്ഷ...

Read More >>
Top Stories

News Roundup