ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം: പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം:  പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം
Nov 13, 2024 06:52 AM | By sukanya

ചേലക്കര: ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് പി വി അൻവർ ആരോപിച്ചിരുന്നു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു.


വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിക്കുകയായിരുന്നു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

ppanavaer

Next TV

Related Stories
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Nov 14, 2024 09:07 AM

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക്...

Read More >>
മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്

Nov 14, 2024 09:03 AM

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്...

Read More >>
അധ്യാപക ഒഴിവ്

Nov 14, 2024 08:43 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്  മരിച്ച നിലയിൽ കണ്ടെത്തി

Nov 14, 2024 07:51 AM

സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിൽ കൊല്ലം സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Nov 14, 2024 06:43 AM

സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സൗജന്യ കോഴ്സിലേക്ക് അപേക്ഷ...

Read More >>
Top Stories










News Roundup