കണ്ണൂർ: വളപട്ടണം കളരി വാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ അശുദ്ധിയുണ്ടാകുന്ന രീതിയിൽ ആചാരലംഘനം നടത്തിയവരെയും അതിന് കൂട്ടുനിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിൻറെ പരിശുദ്ധി നഷ്ടപ്പെടും വിധം പൊതുപരിപാടികൾ ക്ഷേത്രത്തിനകത്ത് നടത്തുന്നത് അംഗീകരിക്കാൻ സാധിക്കുകയില്ല.
ക്ഷേത്രം ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമാണ്. അവിടം പൊതുപരിപാടികൾക്കുള്ളതല്ല. അന്യ മതസ്ഥരും നിരീശ്വരവാദികളും ക്ഷേത്രങ്ങളിൽ കയറുന്നത് ആചാരലംഘനമാണ്. ഇത്തരം ഹീനമായ പ്രവൃത്തികൾക്കെതിരെ വിശ്വാസികൾ സംഘടിതമായി പ്രതികരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കാനപ്രം ഈശ്വരൻ നമ്പൂതിരി, പി എസ് മോഹനൻ കൊട്ടിയൂർ, മുരളീധരൻ പട്ടാനൂർ, അഡ്വ.വി.എം കൃഷ്ണകുമാർ, പ്രകാശൻ മേലൂർ എന്നിവർ സംസാരിച്ചു.
kannur