മൂന്ന് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലർട്ട്; വരും ദിവസങ്ങളിൽ മഴ ശക്തികുറയാൻ സാധ്യത

മൂന്ന് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലർട്ട്; വരും ദിവസങ്ങളിൽ മഴ ശക്തികുറയാൻ സാധ്യത
Nov 18, 2024 03:44 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം നാളെ മുതൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മഴയിൽ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. വടക്കൻ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് മഴ വിട്ട് നില്കും. അതോടൊപ്പം പകൽ ചൂടും വർധിക്കും. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും ചുരുക്കം ചില മേഖലകളിൽ ഒതുങ്ങുമെന്നും കാലാവസ്ഥാ നീരീക്ഷകർ വിലയിരുത്തുന്നു. നവംബർ 23'ന് ശേഷം ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം രൂപപ്പെട്ട് ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായും സൂചനയുണ്ട്.

പ്രത്യേക ജാഗ്രതാ നിർദ്ദേശം

22/11/2024: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Rainalert

Next TV

Related Stories
പരിഷത്ത് വിദ്യാഭ്യാസ ജാഥ ഇന്ന് കേളകത്ത് സമാപിച്ചു

Nov 18, 2024 05:33 PM

പരിഷത്ത് വിദ്യാഭ്യാസ ജാഥ ഇന്ന് കേളകത്ത് സമാപിച്ചു

പരിഷത്ത് വിദ്യാഭ്യാസ ജാഥ ഇന്ന് കേളകത്ത്...

Read More >>
കുടുംബശ്രീ ജില്ലാമിഷന്റെയും  തളിപ്പറമ്പ് നഗരസഭ സി ഡി എസ്സിൻ്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു

Nov 18, 2024 02:43 PM

കുടുംബശ്രീ ജില്ലാമിഷന്റെയും തളിപ്പറമ്പ് നഗരസഭ സി ഡി എസ്സിൻ്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാമിഷന്റെയും തളിപ്പറമ്പ് നഗരസഭ സി ഡി എസ്സിൻ്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു...

Read More >>
കേരളത്തിലെത്തിയത് 14 അംഗ കുറുവ സംഘം, കണ്ടെത്താന്‍ ഇനി ഡ്രോണും

Nov 18, 2024 02:22 PM

കേരളത്തിലെത്തിയത് 14 അംഗ കുറുവ സംഘം, കണ്ടെത്താന്‍ ഇനി ഡ്രോണും

കേരളത്തിലെത്തിയത് 14 അംഗ കുറുവ സംഘം, കണ്ടെത്താന്‍ ഇനി...

Read More >>
അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ, മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ്

Nov 18, 2024 02:05 PM

അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ, മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ്

അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ, മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന്...

Read More >>
വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങി; ധനുഷ്- നയന്‍സ് ഫാന്‍സിന്റെ സൈബര്‍ പോരിന് അയവില്ല

Nov 18, 2024 01:47 PM

വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങി; ധനുഷ്- നയന്‍സ് ഫാന്‍സിന്റെ സൈബര്‍ പോരിന് അയവില്ല

വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങി; ധനുഷ്- നയന്‍സ് ഫാന്‍സിന്റെ സൈബര്‍ പോരിന്...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിൻ്റെ സംഘങ്ങളുടെ ഉദ്ഘാടനം നിർച്ചഹിച്ചു

Nov 18, 2024 01:42 PM

വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിൻ്റെ സംഘങ്ങളുടെ ഉദ്ഘാടനം നിർച്ചഹിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിൻ്റെ സംഘങ്ങളുടെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup