---
title: "കൗമാര കലകളുടെ ‘പെരുങ്കളിയാട്ടത്തിന്’ നാളെ തിരി തെളിയും"
english_title: "payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250257/payyannur"
published_at: "2024-11-18T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b5a8fe649e_aa74bacd-58b8-462f-8b38-a8c28f5c7119.jpeg"
keywords: []
---

# കൗമാര കലകളുടെ ‘പെരുങ്കളിയാട്ടത്തിന്’ നാളെ തിരി തെളിയും

> **Lead Summary:** **പയ്യന്നൂർ: **കൗമാര കലകളുടെ 'പെരുങ്കളിയാട്ടത്തിന് ' നാളെ തിരി തെളിയും. കണ്ണൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിനായി പയ്യന്നൂരിലെ 16 വേദികളും ഒരുങ്ങിക്കഴിഞ്ഞു. രചനാ മത്സരങ്ങളെല്ലാം നാളെത്തന്നെ പൂർത്തിയാകും. കേരള നടനം, ഭരതനാട്യം, ഓട്ടൻതുള്ളൽ, പൂരക്കളി എന്നിവയാണ് നാളെ നടക്കുന്ന സ്റ്റേജ് ഇനങ്ങൾ. വൈകിട്ട് നാലിനാണ് ഉദ്ഘാടന സമ്മേളനം.

## Article Content

**പയ്യന്നൂർ: **കൗമാര കലകളുടെ 'പെരുങ്കളിയാട്ടത്തിന് ' നാളെ തിരി തെളിയും. കണ്ണൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിനായി പയ്യന്നൂരിലെ 16 വേദികളും ഒരുങ്ങിക്കഴിഞ്ഞു. രചനാ മത്സരങ്ങളെല്ലാം നാളെത്തന്നെ പൂർത്തിയാകും. കേരള നടനം, ഭരതനാട്യം, ഓട്ടൻതുള്ളൽ, പൂരക്കളി എന്നിവയാണ് നാളെ നടക്കുന്ന സ്റ്റേജ് ഇനങ്ങൾ. വൈകിട്ട് നാലിനാണ് ഉദ്ഘാടന സമ്മേളനം.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അവധി ദിവസമായിരുന്നെങ്കിലും ഇന്നലെ പല വിദ്യാലയങ്ങളും സജീവമായിരുന്നു. അവസാനവട്ട പരിശീലനത്തിന് കുട്ടികൾക്കൊപ്പം രക്ഷിതാക്കളുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250257/payyannur)