കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ നടക്കുന്ന റി സർവേ നിർത്തിവെക്കണമന്നാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി.
കേളകം ഗ്രാമപഞ്ചായത്തിലെ ചീങ്കണ്ണി പുഴയോട് ചേർന്ന് താമസിക്കുന്ന കൃഷിക്കാരുടെ 196 ഏക്കർ കൃഷിയിടം റീസർവയുടെ മറവിൽ ആറളം വന്യജീവി സങ്കേതത്തോട് ചേർക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിവേദനം നൽകിയത്.ഡിസിസി സെക്രട്ടറി പിസി രാമകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ എം ഗിരീഷ്, സിബി ജോസഫ്, ബ്ലോക്ക് കമ്മിറ്റി അംഗം വി രാജു തുടങ്ങിയവർ പങ്കെടുത്തു.
Peravoorblockcommitty