ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
Dec 16, 2024 05:59 AM | By sukanya

ദില്ലി: ലോകപ്രശസ്തനായ തബല വിദ്വാൻ സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാൻഫ്രാൻസിസ്‌കോയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം.

എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അഭ്യർത്ഥിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

1951ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി.

അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.

delhi

Next TV

Related Stories
ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു

Dec 16, 2024 08:15 AM

ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു

ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ...

Read More >>
 മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു

Dec 16, 2024 08:12 AM

മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു

മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ...

Read More >>
ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർഥ്യമാവും: മന്ത്രി മുഹമ്മദ് റിയാസ്

Dec 16, 2024 06:10 AM

ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർഥ്യമാവും: മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർഥ്യമാവും: മന്ത്രി മുഹമ്മദ്...

Read More >>
അരീക്കോട് തണ്ടർബോൾട്ട് ക്യംപിൽ വയനാട് സ്വദേശിയായ പോലീസുകാരൻ വെടിയേറ്റ് മരിച്ച നിലയില്‍

Dec 16, 2024 06:04 AM

അരീക്കോട് തണ്ടർബോൾട്ട് ക്യംപിൽ വയനാട് സ്വദേശിയായ പോലീസുകാരൻ വെടിയേറ്റ് മരിച്ച നിലയില്‍

അരീക്കോട് തണ്ടർബോൾട്ട് ക്യംപിൽ വയനാട് സ്വദേശിയായ പോലീസുകാരൻ വെടിയേറ്റ് മരിച്ച...

Read More >>
മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു

Dec 15, 2024 09:40 PM

മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു

മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ സംഘാടക സമിതി...

Read More >>
ഉത്തരാഖണ്ഡിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൻ്റെ അംഗീകാരവുമായി കണ്ണൂരിലെ ആയുർവേദ സംഘം

Dec 15, 2024 07:43 PM

ഉത്തരാഖണ്ഡിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൻ്റെ അംഗീകാരവുമായി കണ്ണൂരിലെ ആയുർവേദ സംഘം

ഉത്തരാഖണ്ഡിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൻ്റെ അംഗീകാരവുമായി കണ്ണൂരിലെ ആയുർവേദ...

Read More >>
Top Stories

News Roundup