കണ്ണൂർ : കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു. കോഴിക്കോട് ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. നാദാപുരം റോഡില്‍ ഞായറാഴ്ച്ചരാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ എൻജിൻ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ജീവനക്കാർ ബസ് നിർത്തുകയായിരുന്നു. ബസിലുണ്ടായുരുന്ന യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കിയതിനാല്‍ ആളപായമുണ്ടായില്ല. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേനയെത്തി തീയണക്കുകയായിരുന്നു.
kannur