മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു
Dec 16, 2024 11:30 AM | By sukanya

പയ്യന്നൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പാണപ്പുഴയ്ക്ക് കുറുകെ മാതമംഗലത്ത് നിർമ്മിച്ച കുഞ്ഞിത്തോട്ടം പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. സർക്കാർ നിർമ്മാണ രംഗത്ത് പുതിയ സാങ്കേതികവിദ്യ പരീക്ഷിച്ചുകൊണ്ട് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പാലങ്ങൾ കൂടുതൽ കാലം ഈടുനിൽക്കുന്ന പുതിയ നിർമ്മാണ രീതികൾ സർക്കാർ പരിശോധിച്ചുവരികയാണ്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ് സർക്കാറിന്റെ നയം. അതിന് നൂതന സാങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുകയാണ്. പാലം നിർമ്മാണത്തിലും ഇത്തരം മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. കൂടുതൽ കാലം ഈട് നിൽക്കുന്ന, ചെലവ് ചുരുക്കാൻ കഴിയുന്ന, അസംസ്‌കൃത വസ്തുക്കൾ കുറവ് മാത്രം ഉപയോഗിക്കുന്ന രീതിയാണ് സംസ്ഥാനത്ത് സർക്കാർ പിന്തുടരുന്നത്. അൾട്രാ ഹൈ പെർേഫാമൻസ് ഫൈബർ റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ് എന്ന പുതിയ മാതൃക സംസ്ഥാനത്ത് കൊണ്ടുവന്നു.

പാറയും മണലും ഉൾപ്പെടെയുള്ള അംസ്‌കൃത വസ്തുക്കളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാക്കുന്ന നിർമ്മാണ രീതിയാണിത്. സാധാരണ കോൺക്രീറ്റിനേക്കാൾ ഈടും ഉറപ്പും നൽകുന്ന നിർമ്മാണ രീതിയാണിത്. നിലവിൽ വാണിജ്യപരമായി ലഭ്യമാവുന്ന കോൺക്രീറ്റിനേക്കാൾ മൂന്നിലൊന്ന് ചെലവ് മാത്രമേ ഇതിന് വരികയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ചിരകാല അഭിലാഷമായ പുതിയ പാലത്തിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിലാണ് നടന്നത്. ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.

എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം, ടി. തമ്പാൻ മാസ്റ്റർ, എരമം- കുറ്റൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സരിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, അഡ്വ. കെ.പി.രമേശൻ, പഞ്ചായത്ത് അംഗം പി.വി. വിജയൻ, പാലങ്ങൾ വിഭാഗം എക്‌സിക്യുട്ടീസ് എഞ്ചിനീയർ കെ.എം ഹരീഷ്, അസിസ്റ്റന്റ് എഞ്ചിനീയർ വി.വി മണിപ്രസാദ്, സി. സത്യപാലൻ, സംഘാടകസമിതി കൺവീനർ പി.വി.ശങ്കരൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.വി. ഗോവിന്ദൻ, പി.ഗംഗാധരൻ, എം.വി. ശ്രീനിവാസൻ, ടി.പി. മഹമൂദ് ഹാജി, അജിത് കുമാർ അനിക്കം, രാഷ്ടീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യട്ടീവ് എഞ്ചിനീയർ കെ. ഉമാവതി റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപയ്ക്കാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്. 45 മീറ്റർ നീളത്തിൽ സിംഗിൾ സ്പാനായി 9.70 മീറ്റർ വീതിയിൽ നിർമ്മിച്ച പുതിയ പാലത്തിൽ ഒരു ഭാഗത്ത് നടപ്പാതയും 7.50 മീറ്റർ വീതിയിൽ റോഡ് ക്യാരിയേജ് വേയുമാണുള്ളത്. പാലത്തിന് മാതമംഗലം ഭാഗത്ത് 240 മീറ്റർ നീളത്തിലും പാണപ്പുഴ ഭാഗത്ത് 100 മീറ്റർ നീളത്തിലും ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള സമീപന റോഡുകളുണ്ട്. കൂടാതെ സംരക്ഷണ ഭിത്തികളും ഡ്രൈയിനേജും നിർമ്മിച്ചിട്ടുണ്ട്.

mathamangalm

Next TV

Related Stories
കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ ശുചീകരിച്ചു

Dec 16, 2024 02:05 PM

കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ ശുചീകരിച്ചു

കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ...

Read More >>
ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Dec 16, 2024 01:51 PM

ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച്...

Read More >>
ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ച സംഭവം: നടപടി വേണമെന്ന് മനുഷ്യാവാകാശ കമ്മീഷൻ

Dec 16, 2024 01:08 PM

ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ച സംഭവം: നടപടി വേണമെന്ന് മനുഷ്യാവാകാശ കമ്മീഷൻ

ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവാകാശ...

Read More >>
കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

Dec 16, 2024 11:38 AM

കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

കാനാമ്പുഴ ജനകീയ ശുചീകരണം...

Read More >>
ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

Dec 16, 2024 10:57 AM

ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

ഇരിട്ടി യിൽ താലൂക്ക് തല പരാതി പരിഹാര...

Read More >>
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

Dec 16, 2024 10:54 AM

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച്...

Read More >>
Top Stories










Entertainment News