കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി
Dec 16, 2024 11:38 AM | By sukanya

കണ്ണൂർ :പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയ കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ ശുചീകരിച്ചു. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ , കണ്ണൂർ കോർപറേഷൻ കൗൺസിലർമാർ, എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. ശിശുമന്ദിരം റോഡിന് താഴെ ഭാഗം മുതൽ താഴെ ചൊവ്വ പാലം വരെയാണ് ശുചീകരിച്ചത്. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലീഹ് മടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

കൗൺസിലർ നിർമ്മല അധ്യക്ഷയായി. മണ്ഡലം വികസന സമിതി കൺവീനർ എൻ. ചന്ദ്രൻ, കോർപറേഷൻ പെതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൻ വി കെ ശ്രീലത, കൗൺസിലർമാരായ ധനേഷ് മോഹൻ, കെ പി രജനി, മിനി അനിൽ കുമാർ, കെ. പ്രദീപൻ എന്നിവർ നേതൃത്വം നൽകി. കാനാമ്പുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, ജൈവാവശിഷ്ടങ്ങൾ തുടങ്ങിയവ ശുചീകരണത്തിലൂടെ നീക്കി.

കാനാമ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പൂർത്തീകരണ ഉദ്ഘാടനം ഡിസംബർ 26 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ നവകേരളം കർമ്മപദ്ധതി രണ്ട് സംസ്ഥാന കോ. ഓഡിനേറ്റർ ഡോ. ടി.എൻ. സീമ എന്നിവർ ഒന്നാം ഘട്ട പൂർത്തീകരണ സമർപ്പണ പരിപാടിയിൽ പങ്കെടുക്കും.

kanambuzha

Next TV

Related Stories
കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ ശുചീകരിച്ചു

Dec 16, 2024 02:05 PM

കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ ശുചീകരിച്ചു

കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ...

Read More >>
ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Dec 16, 2024 01:51 PM

ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച്...

Read More >>
ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ച സംഭവം: നടപടി വേണമെന്ന് മനുഷ്യാവാകാശ കമ്മീഷൻ

Dec 16, 2024 01:08 PM

ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ച സംഭവം: നടപടി വേണമെന്ന് മനുഷ്യാവാകാശ കമ്മീഷൻ

ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവാകാശ...

Read More >>
മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

Dec 16, 2024 11:30 AM

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന്...

Read More >>
ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

Dec 16, 2024 10:57 AM

ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

ഇരിട്ടി യിൽ താലൂക്ക് തല പരാതി പരിഹാര...

Read More >>
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

Dec 16, 2024 10:54 AM

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച്...

Read More >>
Top Stories










Entertainment News