ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി
Dec 16, 2024 09:46 AM | By sukanya

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്.അന്വേഷണത്തിന്‍റെ ഭാഗമായി എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും. സ്ഥാപനത്തിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന ആരംഭിച്ചു.


അതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം ചർച്ച ചെയ്യും. ഇനി പരീക്ഷ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാൻ ഉള്ള നടപടി യോഗം തീരുമാനിക്കും. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾക്കും തീരുമാനം ഉണ്ടാകും.


ചോദ്യപേപ്പർ ചോർച്ചയിൽ കെ എസ് യു കോഴിക്കോട് റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. എം എസ് സൊല്യൂഷൻസ് യു ട്യൂബ് ചാനലിന്‍റെ വീഡിയോ പരിശോധിച്ചശേഷമായിരിക്കും സ്ഥാപനത്തിലേ അധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴി എടുക്കുക. വിദ്യാഭ്യാസ വകുപ്പ് ഡി ജി പി ക്കു കൈമാറിയ പരാതിയിൽ പൊലീസ് ഇന്ന് തുടർനടപടികളിലേക്ക് കടക്കും.


എം എസ് സൊല്യൂഷന്‍സിന്‍റെ ഓൺലൈൻ ക്ലാസ്സുകളിലെ അശ്ലീല പരാമർശങ്ങൾ സംബന്ധിച്ച പരാതിയിൽ കൊടുവള്ളി പൊലീസ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. എ ഐ വൈ എഫ് ആണ് അശ്ലീല ഉള്ളടക്കം സംബന്ധിച്ച പരാതി പൊലീസിന് നൽകിയത്.

അതേസമയം, യു ട്യൂബ് ചാനലിന്‍റെ പ്രവർത്തനം നിർത്തുന്നതായി എം എസ് സൊല്യൂഷൻസ് സി ഇ ഒ ഷുഹൈബ് വ്യക്തമാക്കിയിട്ടുണ്ട്. യു ട്യൂബ് ചാനലിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

thiruvanathapuram

Next TV

Related Stories
കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

Dec 16, 2024 11:38 AM

കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

കാനാമ്പുഴ ജനകീയ ശുചീകരണം...

Read More >>
മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

Dec 16, 2024 11:30 AM

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന്...

Read More >>
ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

Dec 16, 2024 10:57 AM

ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

ഇരിട്ടി യിൽ താലൂക്ക് തല പരാതി പരിഹാര...

Read More >>
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

Dec 16, 2024 10:54 AM

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച്...

Read More >>
കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു

Dec 16, 2024 10:52 AM

കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു

കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന്...

Read More >>
രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

Dec 16, 2024 10:48 AM

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം...

Read More >>
Top Stories










Entertainment News