കൊച്ചി: നടി ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും . ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയിരുന്നത് . കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് നടി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ ആഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു.
നിലവിൽ അടച്ചിട്ട കോടതിയിലാണ് വിചാരണ.ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
kochi