ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം;പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതലയോഗം ഇന്ന്

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം;പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതലയോഗം ഇന്ന്
Dec 16, 2024 09:38 AM | By sukanya

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

വകുപ്പുതല അന്വേഷണം ഉൾപ്പടെയുള്ളവയിൽ യോഗം തീരുമാനം കൈക്കൊള്ളും. ഡിപിഐ നേരത്തെ ഡിജിപിക്കും സൈബർ പൊലീസിനും സംഭവത്തിൽ പരാതി നൽകിയിരുന്നു. സ്വകാര്യ ട്യൂഷൻ സെന്‍ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചുള്ള കാര്യവും വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തും. എസ്എസ്എൽസി, ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.

അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷൻ സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. 

vsivankutty

Next TV

Related Stories
കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

Dec 16, 2024 11:38 AM

കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

കാനാമ്പുഴ ജനകീയ ശുചീകരണം...

Read More >>
മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

Dec 16, 2024 11:30 AM

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന്...

Read More >>
ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

Dec 16, 2024 10:57 AM

ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

ഇരിട്ടി യിൽ താലൂക്ക് തല പരാതി പരിഹാര...

Read More >>
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

Dec 16, 2024 10:54 AM

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച്...

Read More >>
കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു

Dec 16, 2024 10:52 AM

കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു

കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന്...

Read More >>
രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

Dec 16, 2024 10:48 AM

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം...

Read More >>
Top Stories

Entertainment News