പേരാവൂർ : മലബാർ ട്രെയിനിങ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോടഞ്ചാലിലെ സാബുവിൻ്റെ കുടുംബത്തിന് നിർമിച്ച് നൽകിയ സ്നേഹ ഭവനത്തിൻ്റെ താക്കോൽ സമർപ്പണം നിർവഹിച്ചു.
പ്രിൻസിപ്പൽ ഇന്ദു.കെ.മാത്യു അധ്യക്ഷയായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസുധാകരൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ, മലബാർ എജ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ശ്രീജ മഠത്തിൽ, പേരാവൂർ പഞ്ചായത്തംഗം റീന മനോഹരൻ, പ്രോഗ്രാം ഓഫിസർ പ്രീത കുര്യാക്കോസ്, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ സലാം, എൻഎസ്എസ് സ്‌റ്റുഡൻ്റ് കോ ഓർഡിനേറ്റർമാരായ അർസൽ, അനഘ, ക്രിസ്റ്റി ഷാജു, എ.ടി.ഹിസാന എന്നിവർ പ്രസംഗിച്ചു.
Peravoor