ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുറ്റികുരുമുളക് തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പനക്കരയിൽവെച്ച് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു .
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് , പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി , ലിസി തോമസ് , കോൺഗ്രസ്സ് കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ , കൃഷി ഓഫിസർ ജിൻസി മരിയ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 1000 ത്തിൽ അധികം കുടുംബങ്ങൾക്കാണ് കുറ്റികുരുമുളക് വിതരണം ചെയ്യുന്നത് . ഒരു വീടിന് നാല് കുറ്റികുരുമുളക് തൈകളാണ് നൽകുന്നത് . ഇതിന്റെ ഗുണഭോക്തൃ വിഹിതം 250 രൂപയാണ് . മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത കുടുംബങ്ങൾക്കും കുറ്റികുരുമുളക് നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പ്രസിഡന്റ് അറിയിച്ചു .
Iritty