അങ്ങാടിക്കടവ്: ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 24 ഡിസംബർ 21 മുതൽ 27 വരെ അങ്ങാടിക്കടവ് സേക്രട്ട്ഹാർട്ട് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം പേരാവൂർ എംഎൽഎ അഡ്വ.സണ്ണി ജോസഫ് നിർവഹിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു. ആറളം ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ സ്വാഗതം ആശംസിക്കുകയും അനുഗ്രഹ പ്രഭാഷണം ഫാദർ ബോബൻ റാത്തപ്പള്ളി നടത്തുകയും ആശംസകളും അറിയിച്ചു.
പിടിഎ പ്രസിഡണ്ട് സോയി സെബാസ്റ്റ്യൻ, എം പിടിഎ പ്രസിഡണ്ട് സീമ സനോജ്, ആറളം പിടിഎ പ്രസിഡൻറ് ഷൈൻ ബാബു, ജോർജ് ഒറ്റപ്ലാക്കൽ (വ്യാപാരി വ്യവസായി പ്രസിഡണ്ട്) ക്യാമ്പ് വിശദീകരണം അനു ജോർജ് (പ്രോഗ്രാം ഓഫീസർ) ജോർജ് മേച്ചരിക്കുന്നേൽ മുഹമ്മദ് മുൻസിർ ടി കെ (എൻഎസ്എസ് ലീഡർ) നന്ദി പ്രകാശിപ്പിച്ചു.
Aralam