നിമിഷ പ്രിയയുടെ മോചന ശ്രമത്തിന് തിരിച്ചടി; വധശിക്ഷാ വിധിയിൽ ഒപ്പുവെച്ച് യെമൻ പ്രസിഡന്റ്

നിമിഷ പ്രിയയുടെ മോചന ശ്രമത്തിന് തിരിച്ചടി; വധശിക്ഷാ വിധിയിൽ ഒപ്പുവെച്ച് യെമൻ പ്രസിഡന്റ്
Dec 31, 2024 05:29 AM | By sukanya

ദില്ലി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയതായാണ് വിവരം. ഇക്കാര്യം നിമിഷ പ്രിയയുടെ അമ്മയെ നേരിട്ട് ധരിപ്പിച്ചതായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.  

നിലവിൽ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹദിയുടെ കുടുംബവുമായുള്ള അനുരഞ്ജന ചർച്ച വഴി മുട്ടി നിൽക്കുന്ന സാഹചര്യമാണ്. മോചനത്തിനായുള്ള ശ്രമങ്ങൾക്കായി നിമിഷപ്രിയയുടെ അമ്മ യെമനിൽ തുടരുന്നുണ്ട്. ഇതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവരുന്നത്.

അഭിഭാഷകനെ അറിയിച്ച ശേഷം, ഇത് നിമിഷ പ്രിയയുടെ അമ്മയെ നേരിട്ട് ധരിപ്പിച്ചതായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഒരു മാസത്തിനകം വധശിക്ഷ നടപ്പായേക്കും. അതേസമയം, മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏക വഴി.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. 2018ൽ ശിക്ഷ വിധിച്ചു. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വ‌ർഷം ശരിവെച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് മുന്നിലുള്ള വഴി. മധ്യസ്ഥ തുക സംബന്ധിച്ച സംബന്ധിച്ച ആശയക്കുഴപ്പമാണ് ചർച്ചകൾ വഴിമുട്ടുന്നതിലേക്ക് നീണ്ടത്.

delhi

Next TV

Related Stories
2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം; എന്‍ടിയു

Jan 3, 2025 05:39 AM

2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം; എന്‍ടിയു

2024-25 വര്‍ഷത്തില്‍ നടത്താനിരിക്കുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ തീയതി മാറ്റണം;...

Read More >>
'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം  ഉദ്ഘാടനം  ചെയ്തു

Jan 3, 2025 05:36 AM

'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു...

Read More >>
സിഎൻസി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

Jan 3, 2025 05:33 AM

സിഎൻസി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

സിഎൻസി ഓപ്പറേറ്റർ അപേക്ഷ...

Read More >>
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

Jan 3, 2025 05:29 AM

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍...

Read More >>
ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Jan 2, 2025 07:04 PM

ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ആറളം പൂതക്കുണ്ട് വാർഡിലെ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം...

Read More >>
ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

Jan 2, 2025 06:45 PM

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും...

Read More >>
Top Stories

News Roundup