കണ്ണൂർ : കൊടി സുനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും, നൽകിയ പരോളിനെ ചൊല്ലി വിവാദമാക്കേണ്ടെന്നും അമ്മയും, സഹോദരിയും.കൊടി സുനിയ്ക്ക് പരോൾ ലഭിച്ചത് നിയമപരമായാണ്. 6 വർഷമായി പരോൾ ലഭിച്ചിട്ടില്ല. ടി.പി കേസിലെ പല പ്രതികൾക്കും പരോൾ ലഭിച്ചിട്ടുണ്ട്. സുനിയും പരോളിന് അർഹനാണ്. ഇപ്പോൾ സുനി വയനാടാണ് ഉള്ളത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പരോൾ. കർശന ഉപാധികളോടെയാണ് പരോളെന്നും, ഇത് വിവാദമാക്കേണ്ടെന്നും സുനിയുടെ മാതാവ് എൻ.കെ പുഷ്പ, സുജിന എന്നിവർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Kodisunyparol