തിരുവനന്തപുരം: സാമ്പത്തിക ലാഭം പ്രതീക്ഷിച്ചോ സ്വന്തം ജീവൻ അപകടപ്പെടുത്തിയോ ആരും ഗിന്നസ് റെക്കോഡിനായി ശ്രമിക്കരുതെന്ന് നടനും ഗിന്നസ് താരവുമായ ഗിന്നസ് പക്രു. ഗിന്നസ് റെക്കോഡ് കിട്ടിയാൽ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാം എന്നു മാത്രം ആണ് ഗുണം. ഗിന്നസിന്‍റെ മറവിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗിന്നസ് പക്രു പറഞ്ഞു.
പണം കൊടുത്തും മറ്റും പലരും വഞ്ചിക്കപ്പെടാറുണ്ട്. റെക്കോർഡുകൾ എന്നത് ക്രെഡിറ്റ് മാത്രമാണ്. ആ റെക്കോർഡ് എപ്പോൾ വേണമെങ്കിലും തകർക്കപ്പെടും. സർട്ടിഫിക്കറ്റായി സൂക്ഷിക്കാമെന്ന് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ റിസ്ക് എടുത്ത് റെക്കോർഡിനൊന്നും ശ്രമിക്കരുതെന്നാണ് തന്നോട് ചോദിക്കുന്നവരോട് പറയാറുള്ളതെന്ന് ഗിന്നസ് പക്രു വിശദീകരിച്ചു. എംഎൽഎയ്ക്ക് സംഭവിച്ച അപകടത്തിൽ ദുഃഖമുണ്ടെന്നും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാർ പറഞ്ഞു.
thiruvanathapuram