സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഇന്നെത്തും; സത്യപ്രതിജ്ഞ നാളെ

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ ഇന്നെത്തും; സത്യപ്രതിജ്ഞ നാളെ
Jan 1, 2025 01:47 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണു രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എ.എൻ ഷംസീർ മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലികൊടുക്കും. സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവർണർ ഏതു സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.

രാവിലെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി ഗോവ രാജ്ഭവനിൽ രാജേന്ദ്ര അർലേകർ കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവർത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.



Newgovernerofkerala

Next TV

Related Stories
റെയിൽവെ ഗേറ്റ് അടച്ചിടും

Jan 4, 2025 08:36 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Jan 4, 2025 08:34 AM

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം...

Read More >>
അധ്യാപക ഒഴിവ്

Jan 4, 2025 08:32 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

Jan 4, 2025 07:36 AM

ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന്...

Read More >>
ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതല്‍

Jan 4, 2025 06:30 AM

ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതല്‍

ജനുവരിയിലെ റേഷൻ വിതരണം ഇന്ന്...

Read More >>
ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

Jan 3, 2025 09:31 PM

ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ...

Read More >>
Top Stories










News Roundup