---
title: "കൊടിസുനിയുടെ പരോൾ; പ്രതികരണവുമായി എംവി ഗോവിന്ദൻ"
english_title: "Kodisunisparol"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260384/kodisunisparol"
published_at: "2025-01-01T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774fbd2624d3_1000045692.jpg"
keywords: []
---

# കൊടിസുനിയുടെ പരോൾ; പ്രതികരണവുമായി എംവി ഗോവിന്ദൻ

> **Lead Summary:** പരോൾ തടവുകാരന്റെ അവകാശം, സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല'; കൊടിസുനിയുടെ പരോളിനെക്കുറിച്ച് എംവി ഗോവിന്ദൻ.പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന വിഷയമല്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

## Article Content

പരോൾ തടവുകാരന്റെ അവകാശം, സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല'; കൊടിസുനിയുടെ പരോളിനെക്കുറിച്ച് എംവി ഗോവിന്ദൻ.പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന വിഷയമല്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി നേതാക്കൾ പോയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദൻ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260384/kodisunisparol)