മാനന്തവാടി: മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു.ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചേരുവയിൽ രാമൻ പറഞ്ഞു. ചെറുവയൽ രാമനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രദേശത്തെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ ഡിവിഷൻ കൗസിലർ ശാരദാ സജീവൻ ആദരിച്ചു. മാനന്തവാടി ജന മൈത്രി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി ആർ ബാബുരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
അസോസിയേഷൻ പുറത്തിറക്കിയ കലണ്ടർ ഷാജൻ ജോസ് ഡിവിഷൻ കൗൺസിലർ ശാരദാ സജീവന് നൽകി പ്രകാശനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി സമീർ മഠത്തിൽ സ്വാഗതവും പ്രസിഡന്റ് റജി വടക്കയിൽ അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഷാജൻ ജോസ്, ഇ കെ ജനാർദ്ദനൻ, മിനി രാധാകൃഷ്‌ണൻ, മോഹനൻ മൊട്ടേമ്മൽ, എ ജെ സെബാസ്ററ്യൻ. ഷാജി കോമത്ത്, ടി. സമീർ, എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കലാ പരിപാടികൾക്ക് സാബു ശാന്തി നിവാസ്.റഷീദ് സി എച്ച് ,ദേവസ്യ ഷെറിൻ വില്ല, സുമേഷ് അവന്തിക നിവാസ്, മുഹമ്മദലി തൈക്കണ്ടി, പ്രദീപ് അളകനിവാസ്, സുബൈർ കൂനാരത്തിൽ, നസീർ കളത്തിൽ, റംഷീദ് തോട്ടശേരി,സാഫിർ, റാഫി, എന്നിവർ നേതൃത്വം നൽകി.
Mananthavadi