മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വനിത വിംഗിന്റെ നേതൃത്വത്തിൽ ജില്ലയിലെ മികച്ച ക്ഷീര കർഷകയായ രമണി നാമത്തിനെ അനുമോദിച്ചു. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന് ജില്ലയിലെ തന്നെ മികച്ച ക്ഷീര കർഷകയായി കെവിവിഇഎസ് മണത്തണ യൂണിറ്റ് വനിത വിംഗ് സെക്രട്ടറികൂടിയായ രമണി നാമത്തിനെ തിരഞ്ഞെടുത്തിരുന്നു
മണത്തണ വനിത വിംഗ് പ്രസിഡണ്ട് ബിന്ദു സോമൻ ചടങ്ങിൽ അധ്യക്ഷനായി. കെവിവിഇഎസ് യൂണിറ്റ് ട്രഷറർ മധുസൂദനൻ ഉപഹാരം നൽകി. സിജി ജോസഫ്, എലിസബത്ത് കുര്യൻ, വിലാസിനി, ഇന്ദിര, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.
Felicitated the best dairy farmer