---
title: "ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു"
english_title: "Deathcouseedbycardiacarrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270269/deathcouseedbycardiacarrest"
published_at: "2025-02-14T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af2fe55fa8c_1000057753.jpg"
keywords: []
---

# ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതത്തെതുടർന്ന് കണ്ണൂർ സ്വദേശി സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ മരിച്ചു. കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ചുവേദനയെ തുടർന്ന് ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.

## Article Content

**റിയാദ്: **ഹൃദയാഘാതത്തെതുടർന്ന് കണ്ണൂർ സ്വദേശി സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ മരിച്ചു. കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ചുവേദനയെ തുടർന്ന് ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.

25 വർഷമായി ഖമീസിൽ യമനി പൗരെൻറ പർദ്ദ ഷോപ്പിൽ ജോലിചെയ്യുന്ന ഇദ്ദേഹം ഇപ്പോൾ കാസർകോട് ജില്ലയിലെ കടങ്ങോടാണ് താമസം. ഭാര്യ: ഫാത്തിമ. മക്കൾ: ഫർസാന, ഫാഹിമി. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹയിൽ ഖബറടക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ പ്രവാസി സംഘം നേതാക്കളായ നൗഷാദ്, നിസാർ തുടങ്ങിയവർ സഹായത്തിനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270269/deathcouseedbycardiacarrest)