---
title: "മണത്തണ പുഴക്കൽ മുത്തപ്പൻ ക്ഷേത്രം തിറ ഉത്സവം ശനിയാഴ്ച തുടങ്ങും"
english_title: "Puzhakkal madappura"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27040/puzhakkal-madappura"
published_at: "2022-02-18T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f50616c1b8_Picsart_22-02-18_13-24-49-121.jpg"
keywords: []
---

# മണത്തണ പുഴക്കൽ മുത്തപ്പൻ ക്ഷേത്രം തിറ ഉത്സവം ശനിയാഴ്ച തുടങ്ങും

> **Lead Summary:** മണത്തണ: കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ മണത്തണ പുഴക്കൽ മുത്തപ്പൻ ക്ഷേത്രം തിറ ഉത്സവം ഫെബ്രുവരി 19,20 തിയ്യതികളിൽ നടക്കും.

## Article Content

മണത്തണ: കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ മണത്തണ പുഴക്കൽ മുത്തപ്പൻ ക്ഷേത്രം തിറ ഉത്സവം ഫെബ്രുവരി 19,20 തിയ്യതികളിൽ നടക്കും.

ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മലയിറക്കൽ ചടങ്ങോടെ ആരംഭിക്കുന്ന ഉത്സവം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സമാപിക്കും. കോവിഡ് പ്രോട്ടൊക്കോൾ പാലിച്ചായിരിക്കും ഉത്സവമെന്ന് കൊട്ടിയൂർ ദേവസ്വം എക്സി. ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27040/puzhakkal-madappura)