കണിച്ചാർ: ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് ആരംഭിച്ച് ഏപ്രിൽ 5 ന് സമാപിക്കും. ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കൂടത്തിൽ ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ കൊട്ടിയുർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ ഉദ്ഘാടനം ചെയ്യും ഡോ. വി. രാമചന്ദ്രൻ മുഖ്യാതിഥിയാകും. വൈകീട്ട് 5.45 ന് കലവറ നിറക്കൽ ഘോഷയാത്ര ചാണപ്പാറ ദേവീ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. രാത്രി 8 ന് എസ്.എൻ വനിത സംഘം മുർച്ചിലക്കാട്ടും, കണയന്നൂർ മാതൃസമിതിയും അവതതരിപ്പിക്കുന്ന തിരുവാതിരയും ഗ്രാമോത്സവവും നടക്കും.
Chanapara