ജില്ലാ സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി മുബാറക്ക് എച്ച്.എസ്.എസ്. 10 വിക്കറ്റിന് തലശ്ശേരി സെയ്ൻറ് ജോസഫ്സ് എച്ച്.എസ്.എസിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
രണ്ടാമത്തെ മത്സരത്തിൽ മണത്തണ ജി.എച്ച്.എസ്.എസ് 20 റൺസിന് മമ്പറം എച്ച്.എസ്.എസിനെ പരാജയപ്പെടുത്തി. മണത്തണ സ്കൂൾ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. മമ്പറം സ്കൂൾ 17.4 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. 14 റൺസും രണ്ട് വിക്കറ്റും വീഴ്ത്തി മണത്തണ സ്കൂൾ താരം യദുരാജ് മാൻ ഓഫ് ദി മാച്ചായി. കോണോർവയൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ മട്ടന്നൂർ എച്ച്.എസ്.എസ്. മമ്പറം എച്ച്.എസ്.എസിനെ നേരിടും.
District School Division League Cricket Championship