---
title: "കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ ഡങ്കിപ്പനി പടരുന്നു :പ്രതിരോധിക്കാനാവാതെ ആരോഗ്യ വകുപ്പിൻ്റെ മെല്ലെപ്പോക്ക്"
english_title: "Kelakampanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294219/kelakampanchayath"
published_at: "2025-06-04T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68401afb903a5_1000093325.jpg"
keywords: []
---

# കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ ഡങ്കിപ്പനി പടരുന്നു :പ്രതിരോധിക്കാനാവാതെ ആരോഗ്യ വകുപ്പിൻ്റെ മെല്ലെപ്പോക്ക്

> **Lead Summary:** **കേളകം : **കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ ഡങ്കിപ്പനി പടരുന്നു .കേളകം പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ നൂറിലധികം പേർക്ക് ഡങ്കിപ്പനി ബാധിച്ച് ചികിൽസയിലാണ്. എന്നാൽ രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം ഇതിൻ്റെ പല മടങ്ങാണെന്ന് നാട്ടുകാർ പറയുന്നു. ഡങ്കിപനി സ്ഥിരീകരിച്ചവർ സർക്കാർ, സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഡെങ്കിപ്പനി കൂടാതെ മറ്റ് പകച്ച പനികളും പടരുന്നുണ്ട്. പനി പടരുന്ന സാഹചര്യത്തിൽ പോലും വേണ്ടത്ര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പും, കേളകം ഗ്രാമ പഞ്ചായത്തും തയ്യറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.പ്രധിരോധ മരുന്നുവിതരണം കാര്യക്ഷമമാക്കണമെന്നാണ് മറ്റൊരാവശ്യം.കേളകം പഞ്ചായത്തിലെ അടക്കാത്തോട് ,മുട്ടുമാറ്റി, മോസ്കോ, വെണ്ടേക്കുംചാൽ, വളയഞ്ചാൽ, പാറത്തോട്, ചെട്ടിയാംപറമ്പ ഇല്ലിമുക്ക്, തുള്ളൽ, പൂക്കുണ്ട് എന്നിവിടങ്ങളിലും ഡെങ്കിപ്പനി രോഗം ബാധിച്ചു നിരവധി രോഗികൾ ചികിത്സ തേടി .കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം തടയാൻ മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

## Article Content

**കേളകം : **കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ ഡങ്കിപ്പനി പടരുന്നു .കേളകം പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ നൂറിലധികം പേർക്ക് ഡങ്കിപ്പനി ബാധിച്ച് ചികിൽസയിലാണ്. എന്നാൽ രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം ഇതിൻ്റെ പല മടങ്ങാണെന്ന് നാട്ടുകാർ പറയുന്നു. ഡങ്കിപനി സ്ഥിരീകരിച്ചവർ സർക്കാർ, സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഡെങ്കിപ്പനി കൂടാതെ മറ്റ് പകച്ച പനികളും പടരുന്നുണ്ട്. പനി പടരുന്ന സാഹചര്യത്തിൽ പോലും വേണ്ടത്ര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പും, കേളകം ഗ്രാമ പഞ്ചായത്തും തയ്യറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.പ്രധിരോധ മരുന്നുവിതരണം കാര്യക്ഷമമാക്കണമെന്നാണ് മറ്റൊരാവശ്യം.കേളകം പഞ്ചായത്തിലെ അടക്കാത്തോട് ,മുട്ടുമാറ്റി, മോസ്കോ, വെണ്ടേക്കുംചാൽ, വളയഞ്ചാൽ, പാറത്തോട്, ചെട്ടിയാംപറമ്പ ഇല്ലിമുക്ക്, തുള്ളൽ, പൂക്കുണ്ട് എന്നിവിടങ്ങളിലും ഡെങ്കിപ്പനി രോഗം ബാധിച്ചു നിരവധി രോഗികൾ ചികിത്സ തേടി .കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം തടയാൻ മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കേളകംപഞ്ചായത്തിൻ്റെ ഭൂരിപക്ഷം വാർഡുകളിലും ഡങ്കിപ്പനി ബാധിച്ച് നിരവധി രോഗികൾ ചികിത്സ തേടുകയും, രോഗബാധിതരുടെ എണ്ണം പെരുകിയ സാഹചര്യത്തിൽ അടക്കാത്തോട്, ചെട്ടിയാംപറമ്പ, കേളകം എന്നിവിടങ്ങളിൽ അടിയന്തിരമായി മെഡിക്കൽ ക്യാമ്പുകളും, കൂടുതൽ രോഗബാധയുണ്ടായ പ്രദേശങ്ങളിൽ ഫോഗിംഗും നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294219/kelakampanchayath)