---
title: "രാഷ്ട്രീയ ബിംബങ്ങൾ ഉപയോഗിച്ച് ഭരണഘടനയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക; ഇരിട്ടി ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം"
english_title: "Irittylibrerycouncil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297762/irittylibrerycouncil"
published_at: "2025-06-22T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857d2ecc2320_1000100124.jpg"
keywords: []
---

# രാഷ്ട്രീയ ബിംബങ്ങൾ ഉപയോഗിച്ച് ഭരണഘടനയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക; ഇരിട്ടി ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം

> **Lead Summary:** **ഇരിട്ടി : **ഇന്ത്യയിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾ നടത്തികൊണ്ടിരിക്കുന്ന മത രാഷ്ട്രവൽക്കരണത്തിന്റെ ഉപകരണമായി ഗവൺമെന്റ് സ്ഥാപനങ്ങളെയും അവരുടെ പ്രതിനിധികളെയും ഉപയോഗിക്കുന്ന പ്രവണത ചെറുക്കണമെന്ന് ഇരിട്ടി ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം ആവശ്യപ്പെട്ടു. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സംഗമം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ. രമേശ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. ബിജുവിന്റെ അധ്യക്ഷത വഹിച്ചു . ജില്ലാ പദ്ധതിരേഖ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ അവതരിപ്പിച്ചു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ. സനിൽ കുമാർ 2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. കെ.എ. ബഷീർ, സി.കെ. ലളിത ടീച്ചർ, ഡോ. എ. ബൈജു എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി : **ഇന്ത്യയിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾ നടത്തികൊണ്ടിരിക്കുന്ന മത രാഷ്ട്രവൽക്കരണത്തിന്റെ ഉപകരണമായി ഗവൺമെന്റ് സ്ഥാപനങ്ങളെയും അവരുടെ പ്രതിനിധികളെയും ഉപയോഗിക്കുന്ന പ്രവണത ചെറുക്കണമെന്ന് ഇരിട്ടി ലൈബ്രറി കൗൺസിൽ താലൂക്ക് സംഗമം ആവശ്യപ്പെട്ടു. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സംഗമം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ. രമേശ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. ബിജുവിന്റെ അധ്യക്ഷത വഹിച്ചു . ജില്ലാ പദ്ധതിരേഖ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ അവതരിപ്പിച്ചു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ. സനിൽ കുമാർ 2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. കെ.എ. ബഷീർ, സി.കെ. ലളിത ടീച്ചർ, ഡോ. എ. ബൈജു എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297762/irittylibrerycouncil)