---
title: "കൊട്ടിയൂരിൽ ജനസാഗരം; ഭക്തി ലഹരിയിൽ അക്കരെ സന്നിധാനം"
english_title: "kottiyoor festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297787/kottiyoor-festival"
published_at: "2025-06-22T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857f066c44fa_WhatsApp_Image_2025-06-22_at_13.11.14.jpeg"
keywords: []
---

# കൊട്ടിയൂരിൽ ജനസാഗരം; ഭക്തി ലഹരിയിൽ അക്കരെ സന്നിധാനം

> **Lead Summary:** കൊട്ടിയൂർ: ഞായറാഴ്ച രാവിലെ മുതൽ നിലയ്ക്കാത്ത ഭക്ത ജനപ്രവാഹമാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. പുലരും മുന്നേ തന്നെ സന്നിധാനം തീർത്ഥാടകരെകൊണ്ട് നിറഞ്ഞിരുന്നു. ശനിയാഴ്ചയും സന്നിധാനത്ത് വൻ തിരക്കാണ് ഉണ്ടായിരുന്നത്. മണിത്തറയിലെ തിരക്ക് പോലീസും വളണ്ടിയർമാരും ചേർന്ന് നിയന്ത്രിക്കുന്നുണ്ടെങ്കിലും തീർത്ഥാടകർക്ക് ദർശനത്തിന് മണിക്കൂറുകൾ ക്യു നിൽക്കേണ്ടി വന്നു. കഴിഞ്ഞ ആഴ്ച വലിയ ഗതാഗതകുരുക്ക് അനുഭവപെട്ടിരുന്നെങ്കിലും പോലീസ് നിയന്ത്രണത്തിൽ ഇന്നലെയും ഇന്നും കാര്യമായ ഗതാഗതകുരുക്ക് ഉണ്ടായില്ല എന്നത് ഭക്ത ജനങ്ങൾക്ക് അനുഗ്രഹമായി. ജൂൺ 30 വരെയാണ് സ്ത്രീകൾക്ക് അക്കരെ പ്രവേശനം അനുവദിക്കുന്നത്. അതിനാൽ തന്നെ ഈ വരുന്ന ദിവസങ്ങളിൽ കൊട്ടിയൂരിൽ തിരക്ക് വർധിക്കാനാണ് സാധ്യത.

## Article Content

കൊട്ടിയൂർ: ഞായറാഴ്ച രാവിലെ മുതൽ നിലയ്ക്കാത്ത ഭക്ത ജനപ്രവാഹമാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. പുലരും മുന്നേ തന്നെ സന്നിധാനം തീർത്ഥാടകരെകൊണ്ട് നിറഞ്ഞിരുന്നു. ശനിയാഴ്ചയും സന്നിധാനത്ത് വൻ തിരക്കാണ് ഉണ്ടായിരുന്നത്. മണിത്തറയിലെ തിരക്ക് പോലീസും വളണ്ടിയർമാരും ചേർന്ന് നിയന്ത്രിക്കുന്നുണ്ടെങ്കിലും തീർത്ഥാടകർക്ക് ദർശനത്തിന് മണിക്കൂറുകൾ ക്യു നിൽക്കേണ്ടി വന്നു. കഴിഞ്ഞ ആഴ്ച വലിയ ഗതാഗതകുരുക്ക് അനുഭവപെട്ടിരുന്നെങ്കിലും പോലീസ് നിയന്ത്രണത്തിൽ ഇന്നലെയും ഇന്നും കാര്യമായ ഗതാഗതകുരുക്ക് ഉണ്ടായില്ല എന്നത് ഭക്ത ജനങ്ങൾക്ക് അനുഗ്രഹമായി. ജൂൺ 30 വരെയാണ് സ്ത്രീകൾക്ക് അക്കരെ പ്രവേശനം അനുവദിക്കുന്നത്. അതിനാൽ തന്നെ ഈ വരുന്ന ദിവസങ്ങളിൽ കൊട്ടിയൂരിൽ തിരക്ക് വർധിക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297787/kottiyoor-festival)